ഒറ്റൂർ : 24 03.2024 ഞായറാഴ്ച വൈകുന്നേരം 03.00 മണിക്ക് ഒറ്റൂർ കെ.ജി.എസ്സ്.പി.യു.പി സ്കൂളിൽ വച്ച് ആറ്റിങ്ങൽ മണ്ഡലിത്തിൽ വീണ്ടും മത്സരിക്കുന്ന UDF സ്ഥാനാർത്ഥി അടൂർ പ്രകാശിൻ്റെ ഒറ്റൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ വിപുലമായി നടത്തുമെന്ന് കോൺഗ്രസ്സ് ഒറ്റൂർ മണ്ഡലം പ്രസിഡൻ്റ് ജി. രതീഷ് അറിയിച്ചു. പ്രസ്തുത തെരഞ്ഞെടുപ്പ് കൺവെൻഷൻ വമ്പിച്ച വിജയമാക്കി തീർക്കുന്നതിന് മണ്ഡലത്തിലെ എല്ലാ UDF പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും അന്നേ ദിവസം കൃത്യസമയത്ത് തന്നെ ഒറ്റൂർ കെ.ജി എസ് .യു.പി സ്കൂളിൽ എത്തിച്ചേരണമെന്ന് മണ്ഡലം പ്രസിഡൻ്റ് ജി.രതീഷ് അഭ്യർത്ഥിക്കുന്നു.
