ഒറ്റൂർ. ഗ്രാമപഞ്ചായത്തിന്റെയും ഒറ്റൂർ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകദിനാചരണ പരിപാടികൾ ഒ.എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബീന അധ്യക്ഷത വഹിച്ചു. ഒറ്റൂർ കൃഷി ഓഫീസർ ജാസ്മി.വൈ സ്വാഗതം ആശംസിച്ച ചടങ്ങിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പ്രിയദർശിനി.വി, ഗീതാനസീർ, ഒറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ്, ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്പ്രദീപ്, ഒറ്റൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഒ.ലിജ, സത്യബാബു, രാഗിണി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ പ്രേമവല്ലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിബി, ലളിതാംബിക, സഹകരണ ബാങ്ക് പ്രസിഡന്റ് കാന്തിലാൽ, സെക്രട്ടറി ആർ.ഷീല, ഒറ്റൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ശ്രീലേഖ. എൽ.എച്ച്, കൃഷി അസിസ്റ്റന്റുമാരായ സജീഷ്, സിമി, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, കർഷകർ, കർഷക തൊഴിലാളികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

