വർക്കല : ശിവഗിരി മഠത്തില്‍ വിദ്യാര്‍ത്ഥികളുടെ അവധിക്കാല പഠനക്യാമ്പിന്റെ രജിസ്ട്രേഷന് ആരംഭിച്ചു. ശിവഗിരി മഠത്തിലെ സംന്യാസിമാരാണ് ക്യാമ്പ് നയിക്കുക. അടുത്ത അദ്ധ്യയനവര്‍ഷം 8-ാം ക്ലാസ്സ് മുതല്‍ 12 വരെ പഠിക്കുന്ന കുട്ടികള്‍ക്കാണ് പ്രവേശനം. ഏപ്രില്‍ 6 മുതല്‍ 12 വരെയാണ് ക്യാമ്പ്. പങ്കെടുക്കുന്നവര്‍ക്ക് താമസ ഭക്ഷണ സൗകര്യം ശിവഗിരിമഠത്തില്‍ തന്നെയായിരിക്കും. താല്പര്യമുള്ളവര് ശിവഗിരി മഠം ഓഫീസില്‍ ഏപ്രില്‍ മൂന്നിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിവരങ്ങള്‍ക്ക് 8086639758, 9400066230 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്
