തിരുവനന്തപുരം: ലത്തീന്‍ അതിരൂപതയുടെ വാദം തള്ളി വിദഗ്ധ സമിതി റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത തീരശോഷണത്തിന് കാരണം വിഴിഞ്ഞം തുറമുഖമല്ലെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് കൈമാറും. തിരുവനന്തപുരത്തേത് സ്വാഭാവിക തീരശോഷണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നാലംഗ സമിതിയാണ് വിഷയത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിഴിഞ്ഞം സമരത്തെ തുടര്‍ന്നാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്.
