നെടുമങ്ങാട്- ടാപ്പിംഗ് നടത്തി കൊണ്ടിരുന്ന
തൊഴിലാളിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്.അനാട്
വടക്കേക്കോണം ദീപാ ഭവനിൽ അജയകുമാറിനാണ് പരിക്കേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 4ന് ടാപ്പിംഗിൽ ഏർപ്പെട്ടു കൊണ്ട് ഇരിക്കുകയായിരുന്ന
അജയകുമാറിനെ കാട്ടു പന്നി ആക്രമിക്കുകയായിരിന്നു അക്രമണത്തിൽ കാൽ ഒടിഞ്ഞ അജയകുമാർ
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഈ പ്രദേശത്ത് കാട്ടു പന്നി ഉൾപ്പെടെ യുള്ള മൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
