വെഞ്ഞാറമൂട് : കാട്ടുപന്നിയുടെ ശല്യം കുറയ്ക്കാൻ സ്ഥാപിച്ചിരുന്ന കമ്ബി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റിലെയും ഫോറൻസിക് വിഭാഗത്തിലെയും ഉദ്യോഗസ്ഥരെത്തി വിശദമായ തെളിവെടുപ്പും സ്ഥലപരിശോധനയും നടത്തി.

വെള്ളുമണ്ണടി ചക്കക്കാട് സ്വദേശി അരുണാണ് (ഉണ്ണി- 35) ഞായറാഴ്ച പുലർച്ചെ 1.30ഓടെ മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം സമീപത്തെ ആറ്റില്‍ നിന്ന് മീൻ പിടിച്ച് മടങ്ങുമ്ബോഴായിരുന്നു അപകടം. അരുണിന്റെ വീട്ടില്‍ ബൈക്ക് എത്തിക്കാൻ കഴിയാത്തതിനാല്‍ ഓലിക്കര-കുന്നില്‍ റോഡിലെ പുരയിടത്തിനു സമീപം ബൈക്ക് വച്ചിട്ടാണ് പോകുന്നത്. വീട്ടിലേക്ക് തിരിഞ്ഞ് മിനിട്ടുകള്‍ക്കകം നിലവിളിയും ബൈക്ക് വീഴുന്ന ശബ്ദവും കേട്ട് സുഹൃത്തുക്കള്‍ ഓടിയെത്തുമ്ബോള്‍ അരുണിനെ കമ്ബിയില്‍ കുടുങ്ങിയ നിലയിലും ബൈക്ക് മറിഞ്ഞ നിലയിലും കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കൾ അരുണിനെ കന്യാകുളങ്ങര ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
