ആറ്റിങ്ങൽ : റഷ്യയിലെ പുടിനെ പോലെ ഏകാധിപതിയാകാനുള്ള ശ്രമത്തിലാണ് നരേന്ദ്ര മോദിയെന്നും ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ ജനം കോൺഗ്രസിനൊപ്പം നിൽക്കുമെന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭരണം കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണ്.അതിനു അവർക്ക് ലഭിച്ചിരിക്കുന്ന അവസരം യുക്തിപൂർവം വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങൽ പാർലമെന്റ് യു ഡി എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉത്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡ് കാലഘട്ടത്തിൽ 3 വർഷം എം പി ഫണ്ട് വെട്ടിക്കുറച്ചു, പക്ഷേ കിട്ടിയ ഫണ്ട് മുഴുവൻ മണ്ഡലത്തിനു വേണ്ടി വിനിയോഗിച്ച ഒരു സമ്പൂർണ പാർലമെന്റേറിയൻ ആണ് അടൂർ പ്രകാശ് എന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ആറ്റിങ്ങൽ പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്ണപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ യു ഡി എഫ് സ്ഥാനാർഥി അഡ്വ അടൂർ പ്രകാശ്, തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വർക്കല കഹാർ, മുൻ എം പി പീതാംബരകുറുപ്പ്, ജി സുബോധൻ, ആർ എസ് പി നേതാവ് എറവൂർ പ്രസന്ന കുമാർ,കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യു ഡി എഫ് ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
