നെടുമങ്ങാട് : യുവാക്കളുടെ പങ്കാളിത്തം ഉറപ്പ് വരുത്തി ആറ്റിങ്ങൽ പാർലമെന്റ് യൂത്ത് കോൺക്ലേവ്. നെടുമങ്ങാടിൽ എം വിൻസെന്റ് എം എൽ എ ഉത്ഘാടനം ചെയ്ത കോൺക്ലേവിൽ കോൺഗ്രസിനകത്തും പുറത്തും നിന്നുമുള്ള നിരവധി യുവാക്കൾ പങ്കെടുത്തു. രാജ്യത്തെ യുവാക്കൾ അനുഭവിക്കുന്ന തൊഴിലില്ലായ്മയും, പല മേഖലകളിലെ യുവജന പങ്കാളിത്തവും, കേരളത്തിലെ യുവാക്കൾ അനുഭവിക്കുന്ന പ്രശ്നങ്ങളും കോൺക്ലേവിൽ ചർച്ചാവിഷയം ആയിരുന്നു.

5 വർഷം കൊണ്ട് രാജ്യത്ത് 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന നരേന്ദ്രമോദി സർക്കാർ പത്തുവർഷം പിന്നിടുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്മ രൂക്ഷമായ രാജ്യമായി ഇന്ത്യയെ മാറ്റിയെന്നും നരേന്ദ്രമോദി സർക്കാരിന്റെ പാത പിന്തുടർന്ന് കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് തൊഴിലവസരങ്ങൾ അട്ടിമറിക്കുന്നു എന്നും എം വിൻസെന്റ് എംഎൽഎ അഭിപ്രായപ്പെട്ടു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ അധ്യക്ഷനായിരുന്നു. ആറ്റിങ്ങൽ പാർലമെന്റ് യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ഗിരി കൃഷ്ണൻ,സജിത്ത് മുട്ടപ്പലം,സുബിജ സുരേഷ് അനീഷ് കാട്ടാക്കട, നിഹാൽ,രാഹുൽ, ഫൈസൽ,പ്രമോദ് നെയ്യാറ്റിൻകര, രജിത് രവീന്ദ്രൻ ജിഹാദ് കല്ലമ്പലം, അമി തിലക്, അഭിജിത് കുറ്റിയാണി, ജില്ലാ ഭാരവാഹികളായ അജീഷ് നാഥ്, സെയ്ദലി കായ്പ്പടി, റിങ്കു പടിപ്പുരയിൽ, അഫ്സൽ മടവൂർ എന്നിവർ സംവദിച്ചു.
