വർക്കല : ജാമിഅ മന്നാനിയ്യ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ 2024–25 അദ്ധ്യയന വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള ഇന്റർവ്യൂ ഏപ്രിൽ 21, ഞായറാഴ്ച രാവിലെ 10 മണി മുതൽ വർക്കല ജാമിഅ മന്നാനിയ്യ ക്യാമ്പസിൽ നടക്കും. അറബിക് ബിരുദ കോഴ്സായ “മന്നാനി”, ബിരുദാനന്തര കോഴ്സായ “ഫാളിൽ മന്നാനി”, എസ്.എസ്.എൽ.സി യ്ക്ക് ശേഷമുള്ള പ്ലസ്-1, പ്ലസ്-2, (ഹ്യുമാനിറ്റീസ്) എന്നിവയിലേക്കാണ് ഞായറാഴ്ച ഇന്റർവ്യൂ നടക്കുന്നത്. പാരമ്പര്യ ദർസീ കിത്താബുകൾ, ഭൗതിക വിഷയങ്ങളിൽ ഡിഗ്രി,പിജി പഠനം, അറബിക്, ഇംഗ്ലീഷ്, മലയാളം കമ്പ്യൂട്ടർ ഡിപ്ലോമ കോഴ്സുകൾ, കയ്യെഴുത്ത് പരിശീലനം, അറബിക്,ഉറുദു, ഇംഗ്ലീഷ്,മലയാളം ഭാഷകളിൽ ലേഖനരചന പരിശീലനം, വിവിധ കലാ-സാഹിത്യ പരിശീലനങ്ങൾ എന്നിവയും വർക്കല ജാമിഅ മന്നാനിയ്യ ക്യാമ്പസിൽ നടന്നുവരുന്നു.
കോഴ്സുകളുടെ വിശദവിവരങ്ങൾ അറിയാൻ www.jamiamannaniyya.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
കൂടുതൽ വിവരങ്ങൾക്ക് 99474 41373, 99959 72973 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് മന്നാനിയ്യ പ്രിൻസിപ്പൽ അറിയിച്ചു.
