വർക്കല : ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം ബിജെപി – എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ്റെ സ്ഥാനാർത്ഥി പര്യടനം വർക്കല മണ്ഡലത്തിൽ പുരോഗമിക്കുന്നു. കാപ്പിൽ ഭഗവതിയെ തൊഴുതാണ് ഇന്നത്തെ പര്യടനത്തിന് കേന്ദ്രമന്ത്രി തുടക്കം കുറിച്ചത്. സ്ഥാനാർത്ഥി പര്യടനം ബിജെപി ദേശീയ നിർവാഹക സമിതി അംഗവും കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ബിജെപിയുടെ സ്ഥാപന ദിന ആഘോഷവും നടന്നു.
