ചിറയിൻകീഴ് : കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലൂടെയുള്ള ജനകീയാസൂത്രണത്തിന് ശേഷമുള്ള ജനങ്ങളുടെ സാമൂഹിക സാമ്പത്തിക മാറ്റങ്ങൾ എന്ന വിഷയത്തിൽ പി എച്ച് ഡി എടുത്ത ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഓ ഡോ.സ്റ്റാർലി ഒ. എസിന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ഭരണസമിതി ആദരവ് നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയശ്രീ പി.സിയുടെ അദ്ധ്യക്ഷതയിൽ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ കവിതാസന്തോഷ്, പി. മണികണ്ഠൻ, ജോസഫിൻമാർട്ടിൻ മെമ്പർമാരായ ശ്രീകണ്ഠൻ, മോഹനൻ, ശ്രീകല, അജിത ബ്ലോക്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
