തിരുവനന്തപുരം : സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ തിരുവനന്തപുരം ആറ്റിങ്ങൽ റേഞ്ചിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര കടുവ ദിനാചരണം സംഘടിപ്പിച്ചു.

കിളിമാനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഫോറസ്ട്രി ക്ലബുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഫോറസ്ട്രി ക്ലബ്ബ് അംഗങ്ങൾക്കായി ഫോറെസ്റ്റ് ഓഫീസർ A.ഷാജി ‘Save Tiger, Save Nature’ എന്ന വിഷയത്തിൽ ദിനാചരണത്തെ സംബന്ധിച്ച് ക്ലാസ് എടുത്തു.

സ്കൂൾ ഹെഡ്മാസ്റ്റർ .എൻ. സുനിൽകുമാർ, ഫോറെസ്ട്രി ക്ലബ് കൺവീനവർ , എ എസ് ഷാജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
