തിരുവനന്തപുരം::
വാഴയില ആറാം കല്ലിൽ മരം വീണ അപകടത്തിൽ ഒരാൾ മരിച്ചു.
പരപ്പാറ സ്വദേശി മോളിയാണ് മരിച്ചത്.
മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കാറിൽ മോളിയുടെ ഒപ്പമുണ്ടായിരുന്ന ആൾക്ക് പരിക്കേറ്റു. ഇയാളും ആശുപത്രിയിൽ ചികിത്സയിലാണ്.
