വട്ടിയൂർക്കാവ് :കാഞ്ഞിരംപാറ മഞ്ചാടി മൂടി ന് സമീപം ഹോട്ടലിൽ വാക്കു തർക്കത്തിനിടയ്ക്ക് ഹോട്ടൽ ജീവനക്കാരനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്നു പ്രതികളിൽ ഒരാളെ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റുചെയ്തു. തൊഴുവൻ കോട് ജംഗ്ഷന് സമീപം കരിക്ക് കച്ചവടം നടത്തുന്ന നെട്ടയം വിവേകാനന്ദനഗ ർ കല്ലിംഗവിള രഹ്ന വീട്ടിൽ രമേശൻ (54) നെയാണ് പോലീസ് അറസ്റ്റുചെയ്തത്. കാത്തിരം പാറ വട്ടവിള പുത്തൻ വീട്ടിൽ അജി ശ്രീധരൻ ജോലി ചെയ്യുന്ന ഹോട്ടലിന് മുന്നിൽ നിന്ന് പ്രതികളി ലൊരാൾ അസഭ്യം പറയുന്നത് പരാതിക്കാരൻ പറഞ്ഞു വിലക്കിയതിലുള്ള വിരോധത്താൽ രമേശനും മകനും ഒരു ബന്ധുവും കൂടി ഹോട്ടലിൽ അതിക്രമിച്ചു കയറി അക്രമം കാട്ടുകയും പച്ചക്കറി കട്ട് ചെയ്യാൻ ഉപയോഗിക്കുന്ന തടിക്കട്ട ഉപയോഗിച്ച് പരാതിക്കാരൻ്റെ തലക്കടിച്ച് പരിക്കേൽപ്പിക്കുകയാണ് ഉണ്ടായത്. ഇതിൽ മറ്റു രണ്ടു പ്രതികൾക്കായി തിരച്ചിൽ നടത്തുന്നതായി പോലീസ് അറിയിച്ചു. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
വട്ടിയൂർക്കാവ് എസ് എച് ഓ അജേഷിൻ്റെ നേതൃത്വത്തിൽ എസ് ഐ വിനോദ് . വിജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
