അഴൂർ.ആറ്റിങ്ങൽ ബാർ അസോസിയേഷൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ അഡ്വ. രാജേഷ് ബി. നായരെ കോൺഗ്രസ് അഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. അനുമോദന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് എ. ആർ നിസാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ കെ. ഓമന, മാടൻവിള നൗഷാദ്, അഴൂർ വിജയൻ, എ.കെ. ശോഭന ദേവൻ, എസ്. ജി അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
