കഠിനംകുളം : മര്യനാട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു.മര്യനാട് അർത്തിയിൽ പുരയിടത്തിൽ
അലോഷ്യസ് (45) ആണ് മരിച്ചത്.
ഇന്ന് രാവിലെ 6 മണിക്കാണ് അപകടം. അലോഷ്യസ് ഉൾപ്പടെ ആറ് പേരാണ് വള്ളത്തിൽ മത്സ്യബന്ധനത്തിനായി പോയത്.
തിരകടക്കുന്നതിനിടെ വള്ളം
മറിയുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന രാജു, ബിജു, ജോർജ്, അൽബി, പ്ലാസ്റ്റ് എന്നിവർ നീന്തിക്കയറി
രക്ഷപ്പെട്ടു.അവശനായ അലോഷ്യസിനെ
മറ്റുള്ളവർ രക്ഷപ്പെടുത്തി മെഡിക്കൽ
കോളേജിലെത്തിച്ചെങ്കിലും ജീവൻ
രക്ഷിക്കാനായില്ല
