.തിരുവനന്തപുരം : 3-ാം തവണയും അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാരിൻ്റെ സമ്പൂർണ്ണ ബഡ്ജറ്റിൽ കേരളത്തിന് വട്ടപൂജ്യം. കേരളത്തിന് കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക ഉപരോധ നടപടി തുടരുകയാണ്.കേരളത്തിൽ നിന്നും പിരിച്ചെടുക്കുന്ന തുകയുടെ പകുതി പോലും തിരികെ നല്കുവാൻ തയ്യാറാകുന്നില്ല. പഴയ പദ്ധതികൾ പൂർത്തിയാക്കാനോ പുതിയ പദ്ധതികൾക്കോ പണം അനുവദിച്ചിട്ടില്ല. വർഷങ്ങളോളം സ്ഥലമേറ്റെടുത്തു കാത്തിരിക്കുന്ന ആൾ ഇന്ത്യാ മെഡിക്കൽ ഇനിസ്റ്റിറ്റ്യൂട്ടിനും അംഗീകാരം നല്കാതെ പക പോക്കുകയാണ്.കേരളത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്ര ബഡ്ജറ്റിൽ പ്രതിഷേധിച്ച് സിഐടിയു ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു.പ്രതിഷേധ സമരം സിഐടിയു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. ഏര്യാ പ്രസിഡൻറ് എം.മുരളി അദ്ധ്യക്ഷനായി. സിഐടിയു ജില്ലാ ജോ. സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജി.വേണുഗോപാലൻ നായർ ,ജി വ്യാസൻ ,അഡ്വ.സി.ജെ.രാജേഷ് കുമാർ, ബി.ശിശോഭനൻ, എസ്.രാജശേഖരൻ, ആർ.എസ്.അരുൺ, ആർ.പി.അജി തുടങ്ങിയവർ സംസാരിച്ചു.കിഴക്കേ നാലുമുക്കിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് എ .അൻഫാർ ,അജി പള്ളിയറ, കെ.ശിവദാസ്, ശിവൻപിള്ള, ജി.സന്തോഷ് കുമാർ, എൻ.ബിനു, ഗായത്രി ദേവി, എ.ആർ.റസൽ, സുനിൽകുമാർ, റ്റി.ബിജു,ലോറൻസ്, ശശാങ്കൻ, എം.ബിനു, വിവേക്, ശശി തുടങ്ങിയവർ നേതൃത്വം നൽകി
