ആറ്റിങ്ങൽ : മത്സ്യ കച്ചവടം നടത്തുന്ന സ്ത്രീയെ ആക്രമിച്ചു പണം തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ. ആറ്റിങ്ങൽ ബിയറുകളും ക്ഷേത്രത്തിന് സമീപം സൗപർണികയിൽ വാടകയ്ക്ക് താമസിക്കുന്ന മഞ്ജു (32), പെരുംകുളം വീട്ടിൽ മനു (29) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.പാലസ് റോഡിൽ മത്സ്യ കച്ചവടം നടത്തി വന്ന അഞ്ചുതെങ്ങ് കായിക്കര പുത്തൻ മണ്ണ് സ്വദേശിനി ബിയാട്രിസിനെ ആക്രമിച്ചു പണം കവർന്ന കേസിലാണ് പ്രതികൾ പിടിയിലായത്. ഇതിനുമുമ്പും നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായവരാന്ന് പോലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
