ആറ്റിങ്ങൽ .2024 ഓഗസ്റ്റ് 15 ആം തീയതി വൈകുന്നേരം അഞ്ചുമണിക്ക് പൊയ്ക മുക്ക് തിപ്പെട്ടി ഓഡിറ്റോറിയത്തിൽ വച്ച് കേരള ഭക്ഷ്യ വകുപ്പ് സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പുരസ്കാരങ്ങൾ സമർപ്പിക്കും. മാനവ സേവ പുരസ്കാരം ഗോകുലം മെഡിക്കൽ കോളേജ് എംഡി കെ കെ മനോജനും, സ്പെഷ്യൽ ജൂറി പുരസ്കാരം സീരിയൽ താരം കൃഷ്നേന്ദുവിനും കർമ്മ ശ്രേഷ്ട പുരസ്കാരം എസ് എച്ച് ഓ ജയൻ ബിക്കും സുഭാഷ്. വി ചന്ദ്രികകുമാരി എന്നിവർക്കും സമ്മാനിക്കും. തുടർന്ന് വിവിധ മാധ്യമ പുരസ്കാരങ്ങളും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും തൊഴിലുറപ്പ് തൊഴിലാളികളെയും അനുമോദിക്കും മുകേഷ് എംഎൽഎ ജൂറി ചെയർമാനും അഡ്വക്കേറ്റ് ലെനിൻ അഡ്വക്കേറ്റ് പി ആർ രാജീവ്, രഘുനാഥൻ ജോത്സ്യൻ എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.ഭരത് ഗോപി പുരസ്കാരവും ശില്പവും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്നതാണ്. മാനവ സേവ പുരസ്കാരവും ശില്പവും പ്രശസ്തിപത്രവും പതിനായിരം രൂപ ക്യാഷ് അവാർഡും ഉൾപ്പെടുന്നു ആറ്റിങ്ങലിൽ വിളിച്ചുചേർത്ത മാധ്യമ സമ്മേളനത്തിൽ മാനവ സേവ വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് പൊയ്കമുക്ക് ഹരി സെക്രട്ടറി ശശിധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു
