വർക്കല : പ്രമുഖ രാഷ്ട്രീയ നേതാവും എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനും സമാജികനുമായിരുന്ന കെ.വി സുരേന്ദ്രനാഥ് സ്മാരക ലൈബ്രറിയിലേക്ക് ജോയിന്റ് കൗൺസിൽ വർക്കല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച പുസ്തകങ്ങൾ കൈമാറി. മേഖലയിലെ വിവിധ കാര്യാലയങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഗ്രന്ഥശേഖരത്തിൽ നിന്നുള്ള ചരിത്രം, ഭൂമിശാസ്ത്രം, ആനുകാലികം തുടങ്ങി വൈവിധ്യങ്ങളായ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുന്ന നൂറിലധികം പുസ്തകങ്ങളാണ് ജോയിന്റ് കൗൺസിൽ വർക്കല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ചത്. വർക്കല സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ എം.എസ് സുഗൈതകുമാരിക്ക് ജില്ലാ ജോയിന്റ് സെക്രട്ടറി വൈ. സുൽഫീക്കർ പുസ്തകങ്ങൾ കൈമാറി. ജോയിന്റ് കൗൺസിൽ വർക്കല മേഖലാ പ്രസിഡന്റ് കൃഷ്ണകുമാർ റ്റി.ജെ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ബാലകൃഷ്ണൻ, ആർ.സരിത, ജില്ലാ പ്രസിഡന്റ് ആർ.എസ് സജീവ്, സെക്രട്ടറി സതീഷ് കണ്ടല, വൈസ് പ്രസിഡന്റ് അരുൺജിത്ത് എ.ആർ, ജില്ലാ വനിതാ കമ്മിറ്റി അംഗം സന്ധ്യാറാണി ആർ.പി, മേഖലാ വനിതാ കമ്മിറ്റി പ്രസിഡന്റ് മായ പി.വി, സെക്രട്ടറി ഉഷകുമാരി കെ.വി, മേഖലാ സെക്രട്ടറി ശ്യാംരാജ്. ജി, മേഖലാ കമ്മിറ്റി അംഗങ്ങളായ മനോജ്. ജെ, സബീർ. എ, സുലൈമാൻ.എ തുടങ്ങിയവർ സംസാരിച്ചു.
