വർക്കല : കേന്ദ്ര ബജറ്റിൽ നിന്നും കേരളത്തെ തഴഞ്ഞതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വർക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിക്ഷേധിക്കുകയും കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം പോസ്റ്റ് ഓഫീസ് വഴി അയച്ചു പ്രതിക്ഷേധിക്കുകയും ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാഹുൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായ ഷിയാസ് ഖാൻ മറ്റ് സഹ ഭാരവാഹികളായ റംസി, റൈസല്‍, അജ്മൽ, സുൽത്താൻ എന്നിവർ പങ്കടുത്തു.
