കഴക്കൂട്ടത്ത് തൊഴിലാളി ഷോക്കേറ്റു മരിച്ചു
നഗരസഭ ഷീ -ലോഡ്ജിൻ്റെ ഫാബ്രിക്കേഷൻ ജോലിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു.
നെടുമങ്ങാട് അയ്യപ്പൻ കുഴി സ്വദേശി ലാൽ കൃഷ്ണ (27) ആണ് മരിച്ചത്.
നഗരസഭയുടെ കഴക്കൂട്ടത്തെ ഷീ – ലോഡ്ജിന്റെ എ സി പി പാനൽ വർക്ക് ചെയ്യുന്നതിനിടയിൽ ഡ്രില്ലിംഗ് മെഷീനിൽ നിന്നാണ് ഷോക്കേറ്റത്
വൈകിട്ടോടെയാണ് സംഭവം.
ഷോക്കേറ്റ ഉടൻ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
