തിരുവനന്തപുരം : അഞ്ചുതെങ്ങിലെ സ്വകാര്യ ആശുപത്രി അജ്ഞാത സംഘം തല്ലിത്തകർത്തു. അഞ്ചുതെങ്ങ് എംപി വേലു മെമ്മോറിയൽ മെഡിക്കൽ സെന്ററാണ് സാമൂഹിക വിരുദ്ധർ തല്ലിത്തകർത്തത്.അഞ്ചുതെങ്ങ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാത്രി 9 മണിയോടെയായിരുന്നു സംഭവം, ആശുപത്രിയിലേക്ക് കടന്നു കയറിയവർ ആശുപത്രിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനവും ആശുപത്രിയിലെ ജനാലകളും തകർത്തു. ഡോക്ടർ മനോജ് കുമാറിന്റെ വാഹനവും, ആശുപത്രിയുടെ ജനാല ചില്ലുകളും തല്ലി തകർക്കുകയിരുന്നു.
ശബ്ദം കേട്ട് ഉടനേ ആശുപത്രിയിലെ ജീവനക്കാർ പ്രധാന ഡോർ പൂട്ടിയതിനാൽ അക്രമികൾക്ക് അകത്ത് കടക്കാൻ കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാർ ഓടിക്കൂടിയതോടെ ആക്രമികൾ കടന്നുകളയുകയായിരുന്നു. ആക്രമി സംഘത്തിൽ എത്രപേരാണെന്നത് വ്യക്തമല്ല.അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പ്രതികളെ കുറിച്ച് സൂചന ലഭിച്ചുവെന്ന് അഞ്ചുതെങ്ങ് പോലീസ് അറിയിച്ചു.
