മുതലപൊഴി .ഇക്കഴിഞ്ഞ ശനിയാഴ്ച
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്ടിന്റെ മൃതദേഹമാണ് രാവിലെയോടെ പുതുക്കുറിച്ചി കടൽതീരത്ത് കണ്ടെത്തിയത് മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്
അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് 17 ന് രാവിലെ ആറരയോടെ അപകടത്തിൽ പെട്ടത്.
ശക്തമായ തിരമാലയിൽ വള്ളം തലകീഴായി മറിയുകയായിരുന്നു.
കാണാതായ അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്റ്റിനായുള്ള തിരച്ചിൽ .കോസ്റ്റൽ പൊലീസും, നേവിയുടെ മുങ്ങൽ വിദഗ്ധർ കോസ്റ്റ് ഗാർഡ്, ഹെലികോപ്റ്റർ എന്നിവരും മത്സ്യത്തൊഴിലളികളും തെരച്ചിൽ നടത്തിയിരുന്നു
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുള്ള ഈ മാസത്തിലെ ആറാമത്തെ അപകടമാണിത്. ബെനഡിക്റ്റിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
