തിരുവനന്തപുരം : മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ചയാണ് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായത്.അഞ്ചുതെങ്ങ് തോണികടവ് പുതുവൽപുരയിടം വീട്ടിൽ 49കാരൻ ബനഡിക്റ്റാണ് മരിച്ചത്. പുതുക്കുറിച്ചി തീരത്തടിഞ്ഞ മൃതദേഹം മത്സ്യതൊഴിലാളികളാണ് കണ്ടെത്തിയത്.ശനിയാഴ്ച രാവിലെ 6:20 നാണ് അഴിമുഖത്ത് കാറ്റിലും തിരയിലുംപ്പെട്ട് വള്ളം തലകീഴായി മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന രണ്ട് പേരെ കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെൻ്റും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ നീന്തി രക്ഷപ്പെടുകയായിരുന്നു. ബനഡിക്റ്റിനായുള്ള തെരച്ചിൽ ശക്തമായ നടന്നുവരുകയായിരുന്നു. കോസ്റ്റൽ പോലീസും കോസ്റ്റ് ഗാർഡും നേവിയും മറൈൻ എൻഫോഴ്സ്മെൻ്റിൻ്റെയും നേതൃത്വത്തിൽ വലിയ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല’ ഇന്ന് രാവിലെ 6 :30 ഓടെ ബനഡിക്റ്റിൻ്റെ മൃതദേഹം കരയ്ക്കെടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ 4 മതെ മരണമാണ് മുതലപ്പൊഴി ഉണ്ടാകുന്നത്. മത്സ്യതൊഴിലാളികളുടെ മരണങ്ങളിൽ വലിയ പ്രതിക്ഷേധങ്ങളാണ് ഉണ്ടാകുന്നത്. മുതലപ്പൊഴിയിലെ അശാസ്ത്രിയ നിർമ്മാണമാണ് അപകടങ്ങൾക്കിടയാക്കുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇടപെടൽ നടത്തുന്നുണ്ടെന്ന വാദമാണ് കേന്ദ്ര – സംസ്ഥാന സർക്കാർ ഉന്നയിക്കുന്നത്.
