തിരുവനന്തപുരം : പെരുമാതുറ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി 45കാരൻ ബെനഡിക്റ്റിനെയാണ് കാണാതായത്.രാവിലെ 6 :20 ഓടെയാണ് സംഭവം
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തെ ശക്തമായ തിരയിൽപ്പെട്ട വള്ളം തലകീഴായി മറിയുകയായിരുന്നു. വള്ളത്തിൽ നാല് തൊഴിലാളികളുണ്ടായിരുന്നു.അന്തോണീസ്,ബെനഡിറ്റ്, സഹായം, ലൂയിസ്, തുടങ്ങിയരാണ് അപകടത്തിൽപ്പെട്ടത്.
കാണാതായ മത്സ്യതൊഴിലാളിയെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്. മത്സ്യതൊഴിലാളികളും കോസ്റ്റൽ പോലീസും ഫിഷറീസ് ഗാർഡുകളുമാണ് തെരച്ചിൽ നടത്തുന്നത്. കോസ്റ്റ് ഗാർഡിൻ്റെ കപ്പലും ഉടനേ തെരച്ചിനായി എത്തും
