കടയ്ക്കാവൂർ : കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ പഞ്ചായത്തിലെ എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്ക് മുൻ മുഖ്യമന്ത്രി ഉമ്മചാണ്ടിയുടെ പേരിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. മണ്ഡലം പ്രസിഡൻ്റ് എം.എ ജബ്ബാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് കെ.എസ് ശബരീനാഥൻ എക്സ് എം. എൽ .എ ഉദ്ഘാടനം ചെയ്തു. സാക്ഷരതയിൽ കേരളം മികച്ച നേട്ടം കൈവരിച്ചു എങ്കിലും ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം പിൻന്തള്ളപ്പെടുന്നത് സർക്കാർ ഗൗരവമായി കാണണമെന്നും, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുവാൻ കഴിയണമെന്നും കെ. എസ് ശബരീനാഥൻ പറഞ്ഞു. ഡോ. അജയൻ പനയറ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി എം. ജെ ആനന്ദ്, ദലിത് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് ബി.എസ് അനൂപ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.നിഹാൽ ഷിഹാബുദ്ധീൻ ,മണ്ഡലം പ്രസിഡൻ്റുമാരായ മോനി ശാർക്കര, സുനിൽ പെരുമാതുറ , മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ജയന്തി കൃഷ്ണ, യൂത്ത് കോൺഗ്രസ് ബ്ലേക്ക് പ്രസിഡൻ്റ മഹിൻ എം. കുമാർ, കോൺഗ്രസ് നേതാക്കളായ കീഴാറ്റിങ്ങൽ സന്തോഷ്, കടയ്ക്കാവൂർ കൃഷ്ണകുമാർ, എസ് .സുധീർ, എസ്.ദീപ, അഭിലാഷ് ഭജനമഠം, ഷിറാസ് മണനാക്ക്, മോഹന കുമാരി, സലീം വെഞ്ഞാറമൂട്, നാസി മുദ്ധീൻ മണനാക്ക്, രതിപ്രസന്നൻ, സജികുമാർ, എസ്. സുനിത, എസ്. സുരേഷ്,ജയന്തി സോമൻ, എസ് .സുനിത, രാധാകൃഷ്ണ കുറുപ്പ്, എസ്. ഡാലി , വാഹിദുദീൻ, നാസ് മണനാക്ക്, എ.അൻഫാർ എന്നിവർ സംസാരിച്ചു. ചലച്ചിത്ര രംഗത്തെ സംഭാവനക്ക് സംവിധായകനും തിരക്കഥകൃത്തുമായ അനുറാമിനെയും. സംഗീത സംവിധായകനായ എസ്. എസ് ഷാജി എന്നിവരെ പുരസ്ക്കാരം നൽകി ആദരിച്ചു.
