ചിറയിൻകീഴ് : അഞ്ചുതെങ്ങ് കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.അഞ്ചുതെങ്ങ് കൊച്ചുമെത്തൻ കടവ് പള്ളിപ്പുരയിടത്തിൽ ആഷ്ലിൻ (15) ആണ് മരിച്ചത്.ഇന്ന് രാവിലെ പത്തുമണിയോടെ മാമ്പള്ളി കടലിലാണ് മൃതദ്ദേഹം കണ്ടത്.മൃതദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ അഞ്ചു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപ്പെട് 2 പേരെ കാണാതാകുകയായിരുന്നു. അപകടത്തിന് പിന്നാലെ നടന്ന തിരച്ചിലിൽ ജിയോ തോമസ് (10) നെ കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അഞ്ചുതെങ്ങ് കൊച്ചു മെത്തൻ കടവ് പള്ളിപ്പുരയിടത്തിൽ ജോസ് ഷൈനി ദമ്പതികളുടെ മകനാണ് ആഷ്ലിൻ. സെക്രട് ഹാർട്ട് കൺവെൻ്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സഹോദരൻ ആൽഫ്രൻ ജോസ്,
