ചിറയിൻകീഴ് : തീരദേശം കേന്ദ്രമാക്കി കഞ്ചാവും വാറ്റുചാരായവും വില്പന നടത്തി വന്ന യുവാവിനെ ചിറയിൻകീഴ് എക്സ്സൈസ് ഇൻസ്പെക്ടർ ദീപുകുട്ടന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു 250ഗ്രാം കഞ്ചാവും 31.700 ലിറ്റർ വാറ്റു ചാരായവുമായി അഴൂർ കായൽവരമ്പിൽ വീട്ടിൽ പ്രദീഷ് (39)നെയാണ് എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തത്. തീരദേശമേഖല ലക്ഷ്യം വച്ചു രാത്രി കാലങ്ങളിൽ അഴൂർ കായൽ പുറമ്പോക്കിൽ കഞ്ചാവും മറ്റു മയക്കുമരുന്നും എത്തിക്കുന്നതായും നാടൻ ചാരായം വാറ്റി വിൽപ്പന നടത്തുന്നതായും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശത്ത് ചിറയിൻകീഴ് എക്സ്സൈസ് സംഘം കുറച്ചു ദിവസം ആയി നിരീക്ഷണം ശക്തമാക്കിയിരുന്നു .ഈ സ്ഥലത്ത് നിന്ന് കഴിഞ്ഞ ദിവസം കഞ്ചാവ് ചെടിയും കണ്ടെടുത്തിരുന്നു എക്സ്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.
അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്പെക്ടർമാരായ കെ. ഷിബുകുമാർ, കെ. ആർ. രാജേഷ് പ്രിവന്റീവ് ഓഫീസർ അബ്ദുൽ ഹാഷിം, ദേവിപ്രസാദ് സിവിൽ എക്സ്സൈസ് ഓഫീസർമാരായ അജിത് കുമാർ, വൈശാഖ്, അജാസ്, ശരത്ബാബു, റിയാസ്, ശരത് വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ രാരി, സ്മിത ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
