ആറ്റിങ്ങൽ. പോലീസ് സ്റ്റേഷൻ പരിധിയിലെ മണ്ണൂർ ഭാഗത്ത് ഒറ്റയ്ക്ക് താമസിച്ചു വന്നിരുന്ന 60 വയസുകാരിയായ വിധവയെ വീടിനകത്തുകയറി ബലാത്സംഗം ചെയ്ത കേസ്സിലെ പ്രതി പോലീസ് പിടിയിലായി. ആലംകോട് മണ്ണൂർഭാഗം അഭയത്തിൽ സതീന്ദ്രൻ മകൻ അമൽകുമാർ (53) നെയാണ് ആറ്റിങ്ങൽ പോലീസ്അറസ്റ്റു ചെയ്തത്. സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി, എസ് ഐ മാരായ ജിഷ്ണു, ബിജു എ. എച്ച് ഗ്രേഡ് എസ് ഐ സുനിൽ കുമാർ, എസ് സി പി ഓ ശരത് കുമാർ, നിതിൻ, പ്രശാന്തകുമാരൻ നായർ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. ഒറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുന്ന വൃദ്ധ രാത്രി വീടിനു പുറത്തേക്കിറങ്ങിയ സമയം ഇരുട്ടിൽ പതിയിരുന്ന പ്രതി വൃദ്ധയെ തള്ളി ബെഡ്റൂമിനകത്തു കയറ്റി കട്ടിലിൽ തള്ളിയിട്ട് പീഢിപ്പിക്കുകയായിരുന്നു.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു..
