ആറ്റിങ്ങൽ. ജനുവരി 1 ന് ആലംകോട് മേലാറ്റിങ്ങൽ
ശിവക്ഷേത്രത്തിന് സമീപം കാർത്തിക വീട്ടിൽ ശ്രീജിത്തിന്റെ വീട്ടിൽ
സ്ഫോടക വസ്തു എറിഞ്ഞ് വീടിനും ബസിനും 1,25,000 രൂപയുടെ നാശനഷ്ടം
വരുത്തിയ കേസിലെ പ്രതികളും ആർഎസ്എസ് പ്രവർത്തകരുമായ വർക്കല
അയന്തി ജംഗ്ഷനു സമീപം പുന്നവിള വീട്ടിൽ ഷൈജു മകൻ
സജു,(25 ) കിഴുവിലം പാറ ക്കാട്ടു വീട്ടിൽ അശോകൻ
മകൻ ഉണ്ണി എന്നു വിളിക്കുന്ന അലിൻ കുമാർ, (35 )ഒറ്റൂർ
മൂങ്ങോട് പേരേറ്റിൽ ചന്ദനക്കാട്ടിൽ വീട്ടിൽ ശശിധരൻ പിള്ള മകൻ ജിഷ്ണു
ജിത്ത്,(30) എന്നിവരാണ് പോലീസ് പിടിയിലായത്. ജനുവരി 2 ാം
തീയതി വെളുപ്പിന് 12.45 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ജനുവരി 1 ന് ആർഎസ്എസ് പ്രവർത്തകനായ ആനന്ദരാജിനെ സിപിഎം കൗൺസിലറും
മറ്റും ആക്രമിച്ചതിന്റെ തിരിച്ചടിയായിട്ടാണ് ഇപ്രകാരം ചെയ്തിട്ടുള്ളത്. ഇതിനെ
തുടർന്ന് കഴിഞ്ഞ മൂന്ന് – നാല് ദിവസങ്ങളിൽ ആർഎസ്എസ്, ബിജെപി, അനുഭാവികളുടെ
വീടുകൾക്ക് നേരെ ഇരുവിഭാഗങ്ങളും ആക്രമണം നടത്തിയിരുന്നു. തുടർന്ന്
സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെയും മൊബൈൽ ഫോൺ കോളുകളും
കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ
പിടികൂടാൻ കഴിഞ്ഞത്. ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ
ഗോപകുമാർ.ജി, എസ് ഐ ജിഷ്ണു, എ എസ് ഐമാരായ രാധാകൃഷ്ണൻ, ഉണ്ണിരാജ്, എസ് സി പി ഓ ശരത്
കുമാർ, നിധിൻ, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ്
ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.



