തിരുവനന്തപുരം∙ വര്‍ക്കലയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. വര്‍ക്കല പാറയില്കാവിനു സമീപം താമസിക്കുന്ന അനില്‍കുമാറിനെ ആണ് സഹോദരന് ശ്രീജിത് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. അനില്‍കുമാറിന്റെ തലയ്ക്കും കാലിനുമാണ് വെട്ടേറ്റത്. അനില്‍കുമാറും ഭാര്യയും അമ്മയ്ക്കും സഹോദരനും ഒപ്പമാണ് താമസിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
ശ്രീജിത് ഉറങ്ങിക്കിടന്നപ്പോള്‍ അനില്‍കുമാര്‍ വാതിലിന് അടിയിലൂടെ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തി. തീപടരുന്നതു കണ്ട അമ്മ ബക്കറ്റില്‍ വെള്ളം കൊണ്ടുവന്ന് ഒഴിച്ച് തീകെടുത്തി. തുടര്‍ന്ന് ശ്രീജിത്തിനെ ഉണര്‍ത്തി. തുടര്‍ന്ന് ശ്രീജിത്തും അനില്‍കുമാറും തമ്മില്‍ വക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. ഒടുവില്‍ അനില്‍കുമാറിനെ ശ്രീജിത്ത് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. അനില്‍കുമാറിനെ താലൂക്ക് ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്കിയ ശേഷം പാരിപ്പളളി മെഡിക്കല്‍ കോളജിലേക്കു മാറ്റി.
