
പുരവൂര്‍ ഗവണ്മെന്റ് എസ്.വി.യു.പി സ്കൂളിന്റെ നൂറാം വാര്‍ഷികത്തിന്റെ സമാപന സമ്മേളനം വി.ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
പുരവൂര്‍ ഗവണ്മെന്റ് എസ്.വി.യു.പി സ്കൂളിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ഗുരുവന്ദനത്തില്‍ റിട്ടയേര്‍ഡ് അദ്ധ്യാപകന് കോലപ്പന് ആശാരിയെ ആദരിക്കുന്നു
ചിറയിന്‍കീഴ്: പുരവൂര്‍ ഗവണ്മെന്റ് എസ്.വി.യു.പി സ്കൂളിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിച്ചു. ശതമുദ്ര എന്ന പേരില്‍ പൂര്വ്വവിദ്യാര്ഥികളും സ്കൂള്‍ അധികൃതരും ചേര്‍ന്ന് നടത്തിയ ആഘോഷ പരിപാടികളുടെ സമ്മാപന സമ്മേളനം വി.ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച നടന്ന സര്‍ഗ്ഗോത്സവം കവി മുരുകന് കാട്ടാക്കട ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മുതിര്‍ന്ന പൂര്‍വ്വ അദ്ധ്യാപകരെ ആദരിക്കുന്ന ഗരുവന്ദനം നടന്നു. സ്കൂള്‍ വിദ്യാര്‍ഥികളും പൂര്വ്വവിദ്യാര്ഥികളും അവതരിപ്പിച്ച കലാപടികളും നടന്നു. പൂര്‍വ്വ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ചുനല്‍കിയ ഓപ്പണ്‍ സ്റ്റേജിന്റെയും ലൈബ്രറിയുടേയും ഉദ്ഘാടനം വി.ശശി എം.എല്‍.എ നിര്‍വഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകണ്ഠന് നായര്‍ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം എ.എസ് ശ്രീകണ്ഠന്, വാര്‍ഡംഗങ്ങളായ സി. ആശ, അനന്തകൃഷ്ണന് നായര്‍, ഡോക്ടര്‍ എസ്. ബാലചന്ദ്രന്, എ.കെ ശശികുമാര്‍, എസ്. ഭാസുര ചന്ദ്രന്, ദീപു. ആര്.എസ്, എം.എം പുരവൂര്‍, വിജയന് പുരവൂര്‍, ഷാബു കിളിത്തട്ടില്‍, പ്രവീണ്‍. ആര്.എസ്, എസ്.എം.സി ചെയര്മാന് ഷാബു വി.എസ്, വികസന സമിതി കണ്‍വീനര്‍ ഉണ്ണികൃഷ്ണന്, ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ പി. സജി, പ്രഥമാധ്യാപിക ബിന്ദു. കെ.ബി എന്നിവര്‍ സംസാരിച്ചു.
