January 15, 2026

കടയ്ക്കാവൂർ. ചെക്കാല വിളാകത്ത് പത്തോളം പേരെ തെരുവ്നായ ആക്രമിച്ചു. കടയ്ക്കാവൂർ ചെക്കാളവിളാകത്തും സമീപ മേഖലയിലുമായാണ് തെരുവ്നായ ആക്രമണം ഉണ്ടായത്. തെരുവ് നായ പോകും വഴി കണ്ടവരെയെല്ലാം ആക്രമിച്ചതായാണ് വിവരം.

സംഭവത്തിൽ പത്തോളം പേർക്കാണ് പരുക്ക് പറ്റിയിട്ടുള്ളത്, ഇവരിൽ ഒരാൾ അഞ്ചുതെങ്ങ് സ്വദേശിയാണ്. വൈകുന്നേരത്തോടെയായിരുന്നു സംഭവം. പരുക്ക്പറ്റിയവർ സ്വകാര്യ സർക്കാർ ആശുപത്രികളിൽ ചികിത്സതേടി. ഇവരിൽ മൂന്നോളം പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് സൂചന ഇവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

ആക്രമണത്തിൽ പരുക്ക് പറ്റിയവർ അഞ്ചുതെങ്ങ് പുത്തൻനട കുന്നുംപുറം വീട്ടിൽ നീലകണ്ഠൻ (68), കടയ്ക്കാവൂർ വേലിക്കകത്ത് ഉത്തമൻ (50) (ബാക്കിയുള്ളവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല)

Leave a Reply

Your email address will not be published. Required fields are marked *