പാറശ്ശാല: പാറശ്ശാല അയിര കുളത്തിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.ബുധനാഴ്ച വൈകുന്നേരം 4 മണിയോടെയാണ് അപകടം നടന്നത് ‘അയിര സ്വദേശിയായ പ്രദീപാണ് (40) മരിച്ചത്. അയിര- ചെങ്കവിള റോഡിൽ പ്രദീപുൾപ്പെടെ അഞ്ചുപേർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പ്പെട്ടത്. കുളത്തിനു സമീപം പിന്നിലേയ്ക്കെടുത്ത കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് പതിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പ്രദീപിനെ കൂടാതെ അയിര സ്വദേശികളായ സഞ്ജു, സജീവ്, സജു, ചിക്കു, എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.
ചിക്കുവാണ് കാറിന്റെ ഉടമ.സജീവ്, പ്രദീപ് എന്നിവരെയാണ് പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കേറ്റവരിൽ ഒരാൾക്ക് മാത്രമാണ് തീവ്രപരിചരണ ചികിത്സ നൽകുന്നത്. കുളത്തിന് സുരക്ഷാ വേലിയില്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത് അയിര കുപ്പത്തറ വീട്ടിൽ സുന്ദരൻ്റെയും ഷാലിയുടെയും മകനാണ് മരിച്ച പ്രദീപ്.ഭാര്യ – സ്മിത.
