നെടുമങ്ങാട്: നെടുമങ്ങാട് സ്വദേശിയും, ചലച്ചിത്ര താരവും ആയിരുന്ന
അനിൽ നെടുമങ്ങാടിന്റെ നാലാമത് ചരമവാർഷികത്തോട് അനുബന്ധിച്ച്
നെടുമങ്ങാട് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽഅനുസ്മരണ സ്മൃതി സംഗമം സംഘടിപ്പിച്ചു.
നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
വേദി വൈസ് ചെയർമാൻ
പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി
കന്യാകുളങ്ങര ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി,
കെ സോമശേഖരൻ നായർ, തോട്ടുമുക്ക് പ്രസന്നൻ,
കരകുളം സന്തോഷ്,
നൗഷാദ് കായ്പ്പാടി, വഞ്ചുവം ഷറഫ്, തോട്ടുമുക്ക് വിജയൻ,
വെമ്പിൽ സജി, നെടുമങ്ങാട് എം നസീർ, ഹരി ഫാത്തിമ പുരം, സൈഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
