ജനദ്രോഹ ബഡ്ജറ്റ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ. അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. നികുതികൾ ഇരയിലധികം വർധിപ്പിച്ച് സാധാരണക്കാരുടെയും സർക്കാർ ജീവനക്കാരുടെയും ജീവിതം എൽ.ഡി.എഫ് സർക്കാർ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്ന് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസ്ഥാന കമ്മിറ്റി അംഗം ബി. ഷിബു കുമാർ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.ആർ രഞ്ജിത്ത്, എ.ആർ അഭിലാഷ് ജില്ലാ വൈസ്പ്രസിഡന്റ് സജിമോൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എ.ആർ അജിത്ത്, സംസ്ഥാന കൗൺസിലർ രാഹുൽ ട്രഷറർ ശരത്, വനിതാ ഫോറം കൺവീനർ കാർത്തു നായർ, പ്രജിത്ത്, സജീഷ്, മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി.
