ചിറയിൻകീഴ് : കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സി.പി.ഐ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴിൽ പ്രതിക്ഷേധ പ്രകടനവും പൊതുയോഗവും നടത്തി. വലിയകട ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പുളിമൂട് ജംഗ്ഷനിൽ സമാപിച്ചു.തുടർന്ന് നടന്ന പ്രതിക്ഷേധ യോഗം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി. ഇടമന ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി ഡി. റ്റൈറ്റസ് അദ്ധ്യക്ഷത വഹിച്ചു. എ.അൻവർഷ സ്വാഗതം പറഞ്ഞു.മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കോരാണി വിജു ,കവിത സന്തോഷ് ,ടി.സുനിൽ ,എം.അനിൽ,തോന്നയ്ക്കൽ രാജേന്ദ്രൻ ,വി.എസ് .കേശവദാസ് എന്നിവർ സംസാരിച്ചു.
