മംഗലപുരത്ത് പത്താം ക്ലാസുകാരനെ നാലംഗ സംഘം തട്ടി കൊണ്ടു പോയതായി പരാതി. മംഗലപുരം ഇടവിളാകത്ത് ആഷിക്കിനെയാണ് കാറിലെത്തിയ നാലംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ ബലമായി പിടിച്ചു കയറ്റി തട്ടി കൊണ്ടു പോയത്. ഇന്നലെ രാത്രി 7:45 ഓടുകൂടിയാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്തേക്കാണ് കാർ പോയതെന്നാണ് സംശയം. സംഭവത്തിൽ ബന്ധുക്കൾ മംഗലപുരം പൊലീസിൽ പരാതി നൽകി. മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
