തെരുവുനായ വന്ധ്യംകരണ; കഴിഞ്ഞ കൊല്ലം കേരളത്തിൽ നായയുടെ കടിയേറ്റവർ 3.16 ലക്ഷം
സംസ്ഥാനത്തു കഴിഞ്ഞ കൊല്ലം നായകളുടെ കടിയേറ്റു ചികിത്സ തേടിയതു 3.16 ലക്ഷം പേർ. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ– 50,870 . കുറവ് വയനാട്ടിലും– 5719. 2019ലെ കണക്ക് അനുസരിച്ചു സംസ്ഥാനത്തു 2.89 ലക്ഷം തെരുവുനായ്ക്കളുണ്ട്. കേന്ദ്രത്തിന്റെ അനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടം അടുത്തിടെ പരിഷ്കരിച്ച് കർശന നിബന്ധനകൾ ഏർപ്പെടുത്തിയതോടെ തെരുവുനായ്ക്കളുടെ വന്ധ്യംകരണം ബുദ്ധിമുട്ടായി. 2000 നായ്ക്കളെയെങ്കിലും വന്ധ്യംകരണം ചെയ്ത സർജൻ, നായയെ 6 ദിവസം പാർപ്പിച്ചു മുറിവുകൾ ഉണങ്ങിയെന്ന് ഉറപ്പുവരുത്തിയേ പുറത്തുവിടാവൂ എന്നിങ്ങനെയും വ്യവസ്ഥകളുണ്ട്.
