ആറ്റിങ്ങൽ. കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയം, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് , ഡി ഐ എം സി തിരുവനന്തപുരം, ദേശീയ ഹരിത സേന ഇവയുടെ സംയുക്താഭിമുഖ്യത്തിൽ എൻവയോൺമെൻ്റൽ എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ (EEP) ഭാഗമായി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വർക്കല, കിളിമാനൂർ ആറ്റിങ്ങൽ ഉപജില്ലയിലെ 91 അധ്യാപകർക്കും 79 വിദ്യാർത്ഥികൾക്കുമായി ആറ്റിങ്ങൽ ഗവൺമെൻറ് എംവിഎച് എസ്എസ് ൽ വച്ച് ” സുസ്ഥിര ജീവിതശൈലി” എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.
ആറ്റിങ്ങൽ മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് കുമാരി ശില്പശാല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ് .സന്തോഷ് എസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ ആറ്റിങ്ങൽ ഡിഇഒ ബിന്ദു, സ്കൂൾ എച് എം.കെ അനിൽകുമാർ എന്നിവർ ആശംസകൾ അറിയിച്ചു.
സ്കൂൾ ഇക്കോ ക്ലബ്ബ് കോർഡിനേറ്റർ ഷീജ കുമാരി സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ഡോ വീണ സി എസ് നന്ദിയും അറിയിച്ചു. എൻ ജീ സി ജില്ലാ കോർഡിനേറ്റർ ഡോ.കെ ജി അജിത് കുമാർ ശില്പശാലയെക്കുറിച്ച് വിശദീകരണം നൽകി.
ശില്പശാലയിൽ കൂൺ വളർത്തൽ, പേപ്പർ ബാഗ് നിർമ്മാണം, പേപ്പർ പേന നിർമ്മാണം എന്നിവയിൽ അധ്യാപകർക്കും കുട്ടികൾക്കും പരിശീലനം നൽകി



