സാമൂഹ്യ വനവത്ക്കരണ വിഭാഗം ആറ്റിങ്ങൽ സോഷ്യൽ ഫോറസ്ട്രി റേഞ്ചിൻ്റെ നേതൃത്വത്തിൽ പെരിങ്ങമല ഇക്ബാൽ കോളജിലെ എൻഎസ്എസ് വോളൻ്റിയർമാരുടെ പങ്കാളിത്തത്തോടെയാണ് പാലോട് ജംഗ്ഷനിൽ കാട്ടുതീ പ്രതിരോധ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചുത്
ആറ്റിങ്ങൽ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസർ .ജി .സന്തോഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.. എൻഎസ്എസ് കോ ഓർഡിനേറ്റർമാരായ . ഡോ.സുമേഷ് ആർ , .ഡോ . സംന എം ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ ഷാജി സോഷ്യൽ ഫോറസ്റ്റ് പാലോട് റേഞ്ച് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. എൻഎസ്എസ് വോളൻ്റിയർമാർ അവതരിപ്പിച്ച കാട്ടുതീ പ്രതിരോധ ബോധവത്ക്കരണ സന്ദേശ സ്കിറ്റുകൾ പൊതുജനങ്ങളെ ഏറെ ആകർഷിച്ചു .
