1975 ആഗസ്റ്റ് 29നാണ് ആറ്റിങ്ങൽ ഗവർമെന്റ് കോളേജ് ആരംഭിക്കുന്നത്. സർക്കാർ ജൂനിയർ കോളേജ് ആയിട്ടാണ് തുടക്കം. അതിനു പിന്നിൽ വിദ്യാർഥി ബഹുജന പ്രക്ഷോഭങ്ങളുടെയും ചരിത്രമുണ്ട്..
പ്രൊഫ. കെ എം കാസിം ആയിരുന്നു ഈ കോളേജിന്റെ പ്രഥമ പ്രിൻസിപ്പൽ.
അന്ന് 160 പ്രീഡിഗ്രി സീറ്റുകളുമായി ആരംഭിച്ച ജൂനിയർ കോളേജ് ഇന്ന് 50 വർഷക്കാലം പിന്നിടുമ്പോൾ മികവിന്റെ പാതയിൽ മുന്നേറുകയാണ്..
നിലവിൽ 5 ബിരുദ കോഴ്സുകളും, നാല് ബിരുദാനന്തര ബിരുദ കോഴ്സുകളും ഉള്ള കോളേജ് പല വിഷയങ്ങളുടെ ഗവേഷണ കേന്ദ്രം കൂടിയാണ്. സാങ്കേതിക വിദ്യായാൽ ആധുനികരിച്ച മൂന്ന് ക്ലാസ് മുറികളും, മികച്ച -ലാബ് ലൈബ്രറി സൗകര്യങ്ങളും കായിക വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പഠനസമ്പ്രദായം മെച്ചപ്പെടുത്തുവാൻ കോളേജിൽ കഴിഞ്ഞിട്ടുണ്ട്.
സാമൂഹിക സേവനത്തിനും സൈനിക സേവനത്തിനും വിദ്യാർഥികളെ പ്രാപ്തരാക്കുന്ന എൻഎസ്എസ്, എൻ സി സി യൂണിറ്റുകൾ വിവിധ ക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനവും മികച്ചതാണ്.
കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും നവീകരിച്ച കോളേജ് ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഓ എസ് അംബിക എം എൽ എ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ മുഹമ്മദ് ആരിഫ് അധ്യക്ഷത വഹിച്ചു. നൊസ്റ്റാൾജിയ ജനറൽ സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര, വൈസ് പ്രിൻസിപ്പൽ ഡോ. സുനിൽ, പിടിഎ വൈസ് പ്രസിഡണ്ട് ബിന്ദു, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ആദിത്യൻ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ IQAC കോഡിനേറ്റർ ഡോ. സുനിൽരാജ് എൻ വി സ്വാഗതവും , ചരിത്ര വിഭാഗം മേധാവി ഡോ.ഉണ്ണികൃഷ്ണൻ. എസ് നന്ദിയും രേഖപ്പെടുത്തി
ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് തുടക്കം കുറിചത് .
