ആറ്റിങ്ങൽ.ആലംകോട് മണ്ണൂർഭാഗം ദേവി ക്ഷേത്രത്തിനു സമീപം
വിളയിൽ വീട്ടിൽ അനന്ദു എന്നു
വിളിക്കുന്ന അഭിജിത്തിനെ ഇക്കഴിഞ്ഞ 16ആം തീയതി വൈകുന്നേരം
04.00 മണിക്ക് വീടിന് സമീപത്തു നിന്നും ആള് മാറി തട്ടി കൊണ്ട് പോയി
മുടപുരത്തിനു സമീപം ആളാഴിഞ്ഞ സ്ഥത്ത് വച്ച് ഇരുമ്പ്
പൈപ്പ് മുതലായ മാരകായുധങ്ങൾ ഉപയാഗിച്ച് ക്രൂരമായി മർദ്ദിച്ച
കേസിലെ പ്രതികളായ അഴൂർ പെരുങ്കുഴി മുട്ടപ്പലം
ചിറ്റാരികോണം പുതുവൽവിള വീട്ടിൽ തങ്കരാജിന്റെ മക്കളായ ബേബി രാജ് ,
(22 )അരുൺ രാജ്, ( 25) അഴൂർ
പെരുങ്കുഴി മുട്ടപ്പലം ചിറ്റാരികോണം ഗോകുലം വീട്ടിൽ
സജീവ് മകൻ വിശാഖ്, ( 22 )എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ്
അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാളുടെ കാമുകിയെ ശല്യപ്പെടുത്തുന്നത്
അഭിജിത്താണ് എന്ന് തെറ്റദ്ധരിച്ചാണ് പ്രതികൾ ആക്രമണം
നടത്തിയത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ
ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാലിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ
ഇൻസ്പെക്ടർ എസ് എച്ച് ഓ ഗോപകുമാർ. ജി,എസ് ഐ മാരായ ജിഷ്ണു എം.എസ്, ബിജു
എ ഹക്ക്, എ എസ് ഐ രാധാകൃഷ്ണൻ, ഉണ്ണിരാജ്, എസ് സി പി ഓ മാരായ അനിൽകുമാർ,
ശരത് കുമാർ, പ്രശാന്തകുമാരൻ നായർ, നിധിൻ എന്നിവരടങ്ങിയ
സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി
റിമാൻഡ് ചെയ്തു
