ചിറയിൻകീഴ് ശാർക്കര മൈതാനത്ത് നടന്ന സ്മൃതി സായാഹ്നം 2025 സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ഉത്ഘാടനം ചെയ്തു.ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ ഒരു ലക്ഷം രൂപയും ആർട്ടിസ്റ്റ് ബീഡി ദത്തൻ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങിയ പ്രേം നസീർ പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു. അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ സുഭാഷ് അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം പി ചിറയിൻകീഴ് എംഎൽഎ വി ശശി ജനറൽ കൺവീനർ അഡ്വക്കേറ്റ് എസ്. വി.അനിലാൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈലജ ബീഗം, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം അബ്ദുൽ വാഹിദ് , വൈസ് പ്രസിഡൻറ് ആർ സരിത തുടങ്ങിയവർ പങ്കെടുത്തു
