.ചിറയിൻകീഴ്,.കിഴുവിലം നൈനാകോണം ലക്ഷം വീട് കോളനിയിൽ തമ്പി മകൻ വിനയകുമാർ ആണ് കൊല്ലപ്പെട്ടത്. 13/5/2010 രാത്രിയിൽ വിനയകുമാർ താമസിച്ചിരുന്ന വീടിന്റെ സിറ്റൗട്ടിൽ വെട്ടേറ്റു മരണപെട്ട നിലയിൽ ആയിരുന്നു. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളായ കിഴുവിലം, പമ്മം കോട് ചരുവിള വീട്ടിൽ സജീവ് എന്ന ബീഡി സജീവ്(45),കിഴുവിലം, പമ്മംകോട് ചരുവിള പുത്തൻവീട്ടിൽ ഷിബു എന്ന ആയിരം പല്ലൻ (51) എന്നി വരെയാണ് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി അഞ്ച് ശിക്ഷിച്ചത്.ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും രണ്ടാം പ്രതി കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുക്കാതെ ഒന്നാം പ്രതിക്ക് ആയുധങ്ങൾ നൽകി സഹായിച്ചതിന് രണ്ടു കൊല്ലം കഠിനതടവിനും ആണ് ശിക്ഷിച്ചത്. ചിറയിൻകീഴ് എസ് ഐ ആയിരുന്ന ജി ബി. മുകേഷ്, ആറ്റിങ്ങൽ സി ഐ മാരായിരുന്ന സി വിനോദ് , പ്രമോദ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷന് വേണ്ടി അഡ്വക്കേറ്റ് രാജേഷ് ഹാജരായി.ജാമ്യത്തിൽ ഇറങ്ങിയ പ്രതി കഴിഞ്ഞ 15വർഷമായി ഒളിവിൽ ആയിരുന്നു. ഏതാനും മാസങ്ങക്ക് മുമ്പ് ആണ് ആറ്റിങ്ങൽ പോലീസ് ഒളിച്ചു താമസിച്ചിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.
