മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം 26 മുതൽ മാർച്ഛ് 4 വരെ ക്ഷേത്ര ചടങ്ങുകൾ, സമ്മേളനങ്ങൾ ,കലാപരിപാടികൾ തുടങ്ങിയവയോടെ നടക്കും. എല്ലാദിവസവും രാവിലെ 5 ന് അഷ്ടാഭിഷേകം ഉണ്ടാകും . 26 ന് രാവിലെ 5.15 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം ,7.30 ന് വിഷ്ണുസഹസ്രനാമം ,8 ന് കലശപൂജ ,10 ന് ക്ഷേത്രം തന്ത്രി കീഴ്പേരൂർ എസ്.ശങ്കരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ തൃക്കൊടിയേറ്റ് . 11.30ന് മഞ്ഞക്കാപ്പ് അഭിഷേകം . ഉച്ചക്ക് 12 ന് ശിവരാത്രി സദ്യ .വൈകുന്നേരം 6ന് സാംസ്‌കാരിക സമ്മേളനവും അവാർഡ് വിതരണവും.കേരള സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി ഡോ .രാജു നാരായണ സ്വാമി സമ്മേളനം ഉദ്‌ഘാടനം ചെയ്യും.ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡി.ബാബുരാജ് അദ്ധ്യക്ഷത വഹിക്കും.കെ.എസ്.ഇ.ബി ചീഫ് വിജിലൻസ് ഓഫീസർ ബി.കെ.പ്രശാന്തൻ കാണി മുഖ്യ പ്രഭാഷണവും അവാർഡ് വിതരണവും നടത്തും.എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണു ഭക്തൻ വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവരെ ആദരിക്കും.കിഴുവിലം ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ ,ക്ഷേത്ര വികസന സമിതി ചെയർമാൻ പി.കെ ഉദയഭാനു ,വനിതാവേദി ചെയർപേഴ്സൺ ഷൈലജാ സത്യദേവൻ എന്നിവർ സംസാരിക്കും.ഉത്സവ കമ്മിറ്റി ചെയർമാൻ ബിജു.വി.എസ് ആമുഖ പ്രസംഗം നടത്തും .ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എൻ.എസ് പ്രഭാകരൻ സ്വാഗതവും ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ എസ്.ബിജുകുമാർ നന്ദിയും പറയും.രാത്രി 8 ന് താലപ്പൊലിയും വിളക്കും .8.30 ന് തോറ്റംപാട്ട് ആരംഭം .8.30 മുതൽ ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തുള്ള ഓപ്പൺ സ്റ്റേജിൽ സംഗീത സംവിധായകൻ ജെ.ആർ കൃഷ്ണ നയിക്കുന്ന ഗാനമേള .27 ന് രാവിലെ 8.30 ന് ഹരിനാമ കീർത്തനം,11 ന് മഞ്ഞക്കാപ്പ് അഭിഷേകം,11.30 ന് സമൂഹ സദ്യ,വൈകുന്നേരം 6 ന് സംഗീത സദസ്സ്,രാത്രി 7 .15 ന് വിൽപ്പാട്ട് ,8 ന് താലപ്പൊലിയും വിളക്കും,8 .30 ന് മണിഓർമ്മ നാടൻ പാട്ട് ,28 ന് രാവിലെ 5 .30 ന് ഭാഗവത പാരായണം,9 ന് വിശേഷാൽ നാഗരൂട്ട് ,11 ന് മഞ്ഞക്കാപ്പ് അഭിഷേകം,11.30 ന് സമൂഹസദ്യ, വൈകുന്നേരം 5 ന് ഡാൻസ് ,5.30 ന് മാലപ്പുറം പാട്ട് ,രാത്രി 7.45 ന് ദേവിയുടെ തൃക്കല്യാണം,8.30 ന് താലപ്പൊലിയും വിളക്കും,9 മുതൽ കോട്ടയം സുരഭി അവതരിപ്പിക്കുന്ന നാടകം – അഞ്ച് പ്രഭാത നടത്തക്കാർ,മാർച്ച് 1 ന് രാവിലെ 5.30 ന് ശാസ്താവിന് നെയ്യഭിഷേകം,തേൻ അഭിഷേകം,11 ന് മഞ്ഞക്കാപ്പ് അഭിഷേകം,ഉച്ചക്ക് 12 മുതൽ ദേവിയുടെ തൃക്കല്യാണ സദ്യ, വൈകുന്നേരം 5.30 ന് ഓട്ടം തുള്ളൽ,രാത്രി 7 ന് ഡാൻസ്,(കുച്ചിപ്പുടി ) ,7.15 ന് മേജർ സെറ്റ് കഥകളി .കഥ :കീചക വധം,വൈകുന്നേരം 7.30 ന് ഭഗവതി സേവ ,രാത്രി 8 ന് താലപ്പൊലിയും വിളക്കും .മാർച്ച് 2 ന് രാവിലെ 6 ന് ജ്ഞാനപ്പാന പാരായണം,7.30 ന് കൊന്നുതോറ്റ് പാട്ട് ,10 ന് സൗജന്യ മെഡിക്കൽ ക്യാമ്പ്,ഉച്ചക്ക് 12.30 ന് രേവതി സദ്യ,വൈകുന്നേരം 5.15 ന് തെക്കതിൽ പൊങ്കാല,6 ന് മുടപുരം പ്രവാസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ജീവിതശൈലി ബോധവത്കരണം. മുൻ ഡി.ജി.പി.ഋഷി രാജ് സിംഗ് ഉദ്‌ഘാടനം ചെയ്യും,ഡോക്ടർ പത്മപ്രസാദ് മുഖ്യ പ്രഭാഷണവും അവാർഡ് വിതരണവും നടത്തും.ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡി.ബാബുരാജ് അദ്ധ്യക്ഷത വഹിക്കും,പ്രവാസി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എസ്.ഷാജി സ്വാഗതവും ട്രഷറർ പി.എസ്.ഷാജി നന്ദിയും പറയും.വൈകുന്നേരം 6.45 ന് മാടന് കൊടുതി .രാത്രി 7.15 ന് ഗണപതിക്ക് ഉണ്ണിയപ്പം മൂടൽ,7.30 ന് സംഗീത കച്ചേരി(അരങ്ങേറ്റം), 8 ന് താലപ്പൊലിയും വിളക്കും ,8.30 ന് ഓപ്പൺ സ്റ്റേജിൽ മധുരൈ പാണ്ട്യൻ നയിക്കുന്ന ഗാനമേള,9.30 ന് പേയ്ക്കും ഗണങ്ങൾക്കും കൊടുതി .മാർച്ച് 3 ന് രാവിലെ 8 ന് കലശപൂജ,9.15 ന് അശ്വതി പൊങ്കാല,11.30 ന് അശ്വതി സദ്യ,ഉച്ചക്ക് 12.30 ന് തൂക്കവ്രത ക്കാരുടെ നറുക്കെടുപ്പ്, 2.30 ന് മേതാളി ഊട്ട് ,വൈകുന്നേരം 4 ന് വെള്ളപ്പുറം 6 ന് തിരുവാതിരക്കളി,രാത്രി 7.30 ന് ഡാൻസ്,9 ന് അശ്വതി വിളക്ക് 11 ന് നൃത്തനാടകം,വെളുപ്പിന് 3 ന് വിവിധ കരകളിൽ നിന്നുള്ള ഉരുൾ ഘോഷയാത്രകൾ ക്ഷേത്രത്തിൽ സന്ധിക്കും.മാർച്ഛ് 4 ന് രാവിലെ 7 ന് എഴുന്നള്ളത്ത് .ഉച്ചക്ക് 2.30 മുതൽ ഗരുഡൻ തൂക്കം .3 ന് രാഹുകാല നാരങ്ങാ വിളക്ക് .വൈകുന്നേരം 6 ന് തിരുവാതിരക്കളി ,6.15 ന് തിരുവാതിരക്കളി ,6.30 ന് കുത്തിയോട്ടം ,4.45 ന് ഭജൻസ് ,രാത്രി 10 മുതൽ ഓപ്പൺ സ്റ്റേജിൽ ഐഡിയൽ താരം ശ്രീനാഥ് നയിക്കുന്ന മെഗാഹിറ്റ് ഗാനമേള .11 ന് ചമയ വിളക്ക് .തുടർന്ന് കൊടിയിറക്ക് ,വലിയകാണിക്ക .
