ആശാ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങിൽ “ഐക്യദാർഢ്യ സദസ്സ്” സംഘടിപ്പിച്ചു. ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദീപം കൈമാറിക്കൊണ്ട് കടയ്ക്കാവൂർ സംഘടനാ മണ്ഡലം പ്രസിഡന്റ് പൂവണത്തും മൂട് ബിജു ഉത്ഘാടകനായി. മണ്ഡലം ജനറൻ സെക്രട്ടറി അനീഷ് പത്മനാഭൻ, പ്രഭാരി രാധാകൃഷ്ണൻ നായർ, കടയ്ക്കാവൂർ അശോകൻ തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് കമ്മറ്റി ജനറൻ സെക്രട്ടറി ശ്യാംശർമ്മ സ്വാഗതവും, മണ്ഡലം കമ്മറ്റി അംഗം ഉദയസിംഹൻ നന്ദിയും പറഞ്ഞു. പരിപാടിക്ക് ന്യൂനപക്ഷ മോർച്ച മണ്ഡലം കമ്മറ്റി മുൻ പ്രസിഡന്റ് എഡിസൺ പെൽസിയാൻ, മണ്ഡലം കമ്മറ്റി അംഗം പഴയനട വിശാഖ്, പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് മഹേഷ് മണി, സെക്രട്ടറിമാരായ ജോൺ സക്കറിയാസ്, ബി അനിൽകുമാർ, അംഗങ്ങളായ സുനിലാൽ, മിനി, രാജു വി കേട്ടുപുര, മൃനാൾ കറിച്ചട്ടിമൂല തുടങ്ങിയവർ നേതൃത്വം നൽകി.
