വെമ്പായം: അബുദാബി കെഎംസിസി നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കന്യാകുളങ്ങര
സ്വദേശിക്ക് കുടിവെള്ള കിണർ നിർമ്മാണ സഹായം നൽകി.
മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം
അഡ്വക്കേറ്റ് കണിയാപുരം ഹലീം സഹായം നൽകി ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് തിരുവനന്തപുരം
ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ അധ്യക്ഷത വഹിച്ചു.
നേതാക്കളായ
പോത്തൻകോട് റാഫി, എസ് എഫ് എസ് എ തങ്ങൾ, പുലിപ്പാറ യൂസഫ്, സൈഫുദ്ദീൻ വെമ്പായം, ഷെരീഫ് വെമ്പായം, ഷംനാദ്, ഷിബിൻ, സലിം, അബ്ദുൽ ഹക്കീം, റിയാസ് തുടങ്ങിയവർ സംസാരിച്ചു.
