സംസ്ഥാന ബഡ്ജറ്റിലെ ജനദ്രോഹ
നിർദ്ദേശങ്ങൾക്കും, ഭൂനികുതി അമ്പത് ശതമാനം വർദ്ധിപ്പിച്ചതിനുമെതിരെ
നികുതിക്കൊള്ള അവസാനിപ്പിക്കുക എന്നാവശ്യവുമായി കോൺഗ്രസ് അഴൂർ, പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഴൂർ വില്ലേജ് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധർണ്ണ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എസ് അജിത്ത് കുമാർ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് നേതാക്കളായ മനോജ് മോഹൻ, കെ. ഓമന, നസിയാ സുധീർ, മാടൻവിള നൗഷാദ്, പനയത്തറ ഷെരീഫ്, എസ്.ജി അനിൽകുമാർ, രാജേഷ് മുല്ലശ്ശേരി, പ്രവീണകുമാരി തുടങ്ങി കോൺഗ്രസിൻ്റെയും, പോഷകസംഘടനകളുടെയും നേതാക്കൾ, പ്രവർത്തകർ പങ്കെടുത്തു.
